ദോഹ: ഏഷ്യൻ ടൗൺ ആംഫിതിയേറ്ററിൽ നവംബർ 14ന് നടക്കാനിരിക്കുന്ന “ദ–ബാങ്: ദ ടൂർ റീലോഡഡ്” ലൈവ് ഷോയ്ക്കായിബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ ഖത്തറിൽ എത്തി.ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തെ കാണാനായി നൂറുകണക്കിന് ആരാധകർ എത്തിച്ചേർന്നു. കനത്ത സുരക്ഷാ സംവിധാനങ്ങൾക്കിടയിലും, താരത്തെ കാണാനുള്ള ആവേശത്തിൽ ആരാധകർ നിറഞ്ഞുനിന്നു.
ക്രീം നിറത്തിലുള്ള ട്രൗസറും ലൈറ്റ് പർപ്പിൾ ടി-ഷർട്ടും ടാൻ ജാക്കറ്റും ധരിച്ച സൽമാൻ ഖാൻ
സ്റ്റൈലിഷായ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ......
പുത്തൻകാവ് : രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് പുത്തൻകാവ് മെട്രോപ്പോലീത്തൻ ഹയർ സെക്കണ്ടറി സ്കൂൾ എൻസിസി കേഡറ്റുകൾ . ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തി
രുന്നു.
ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളുടെ മരണത്തിനിടയാക്കിയ നിന്ദ്യവും ഭീരുത്വപരവുമായ പ്രവൃത്തിയ അപലപിച്ച് എൻസിസി കേഡറ്റുകൾ മെഴുകുതിരികൾ കത്തിച്ച് മൗനം ആചരിച്ചു. ......
“ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാര്‍ത്തെടുക്കേണ്ടത്" എന്ന നെഹ്റുവിന്റെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ബഹു. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ......
കൊച്ചി: ഇന്ത്യയിലെ വേഗത്തിൽ വളരുന്ന ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ സ്ഥാപനങ്ങളിലൊന്നായ നുമെറോസ് മോട്ടോഴ്സിൻറെ രണ്ടാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായ ‘എൻ-ഫസ്റ്റ്’ വിപണിയിൽ അവതരിപ്പിച്ചു.64,999 രൂപയെന്ന മിതമായ പ്രാരംഭ വിലയിൽ പുറത്തിറങ്ങുന്ന ‘എൻ-ഫസ്റ്റ് സ്ഥിര നഗരയാത്രക്കാരായ യുവാക്കളെയും പ്രത്യേകിച്ച് വനിതകളെയും ലക്ഷ്യമിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ബൈക്കിൻറെ സ്ഥിരതയും സ്കൂട്ടറിൻറെ സൗകര്യവും സമന്വയിപ്പിച്ചിരിക്കുന്നുയെന്നത് ഇതിൻറെ പ്രത്യേകതകളിലൊന്നാണ്. ......
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് തുർക്കിയിലെന്ന് റിപ്പോർട്ട്. ഗൂഢാലോചനയ്ക്ക് പിന്നിലെ പ്രധാന മസ്തിഷ്കം ‘ഉകാസ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭീകരനാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഡൽഹിക്കു പുറമെ അയോധ്യയിലും ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അൽ-ഫലാഹ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ......
പാമ്പ് കടിയും അനുബന്ധ അപകടങ്ങളിൽ നിന്നും സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് തയ്യാറാക്കിയ കരട് മാർഗ്ഗരേഖ ആരോഗ്യ കുടുംബക്ഷേമ (എം) വകുപ്പ് കഴിഞ്ഞ ദിവസം സർക്കാർ സർക്കുലറായി പുറത്തിറക്കി.സുൽത്താൻ ബത്തേരി സ്കൂളിൽ 2019-ന് ക്ളാസിൽ പഠിച്ച് കൊണ്ടിരുന്ന ഒൻപത് വയസ്സ് പ്രായമുള്ള പെൺ കുട്ടിയ്ക്ക് പാമ്പ് കടിയേറ്റ് കൃത്യ സമയത്ത് ചികിത്സ കിട്ടാതെ മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഡ്വ. കുളത്തൂർ ജയ്സിങ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതു താല്പര്യ ഹർജിയുടെയും സ്വമേധയാ കോടതി എടുത്ത കേസിന്റെയും സംയുക്ത ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കാർ സർക്കുലർ പുറത്തിറക്കിയത്. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷിതത്വത്തിന് നിരവധി പ്രാധാന്യമർഹിക്കുന്ന നിർദ്ദേശങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. അഡ്വ. ......
കൊച്ചി: ടൈറ്റൻ സ്മാർട്ട് ഇവോക്ക് 2.0 വാച്ചുകള്‍ വിപണിയിലവതരിപ്പിച്ചു. നൂതനത്വവും മികച്ച രൂപകൽപ്പനയും സംയോജിപ്പിച്ചാണ് പ്രീമിയം സ്മാർട്ട് വാച്ചുകളുടെ നിരയിലെ ഏറ്റവും പുതിയ ഉത്പന്നമായ ഇവോക്ക് 2.0 ടൈറ്റൻ പുറത്തിറക്കിയിരിക്കുന്നത്. ടൈറ്റൻ സ്മാർട്ടിന്റെ കരകൗശല വൈദഗ്ധ്യത്തിന്റെയും ഡിസൈൻ ഇന്റലിജൻസിന്റെയും പാരമ്പര്യത്തെ അടിസ്ഥാനമാക്കി, ടൈറ്റന്റെ അനലോഗ് വാച്ച് നിർമ്മാണ പൈതൃകവും ആധുനിക സാങ്കേതികവിദ്യയും ഒത്ത്ചേർത്താണ് ഇവോക്ക് 2.0 വാച്ചുകള്‍ നിർമ്മിച്ചത്.
43 എംഎം പ്രീമിയം റൗണ്ട് മെറ്റൽ കെയ്സും ബ്രില്യന്റ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമായാണ് ഇവോക്ക് 2.0 എത്തുന്നത്. ......
കൊച്ചി: ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും ദേവസ്വം വകുപ്പ് മന്ത്രിയെ മാറ്റി നിറുത്തി അന്വേഷണം കേന്ദ്ര ഏജന്‍സി ഏറ്റെടുക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്റെയും ഇപ്പോഴത്തെ മന്ത്രി വി.എന്‍.വാസവന്റെയും ഉറ്റ ചങ്ങാതിയും തോഴനുമാണ് ഉണ്ണികൃഷ്ണന് പോറ്റി. ......